ഡൽഹി തിമർപുരിലെ റിക്രൂട്മെന്റ് ആൻഡ് അസസ്മെന്റ് സെന്ററിനു കീഴിൽ ഡിഫൻസ് റിസർച് ആൻഡ് ഡവ ലപ്മെന്റ് ഓർഗനൈസേഷൻ (DRDO), ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (DST), എയ്റോനോ ട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി (ADA) എന്നിവിടങ്ങളിൽ സയന്റിസ്റ്റ് / എൻജിനീയർമാരുടെ 630 ഒഴിവ്. ജൂലൈ 13നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം.
വിഷയങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, മെറ്റീരിയൽ സയൻസ്, മെറ്റലർജിക്കൽ എൻജിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കെമി ക്കൽ, എയ്റോനോട്ടിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ്, നേവൽ ആർക്കി ടെക്ചർ, എൻവയൺമെന്റൽ സയൻസ്, അറ്റ്മോസ്ഫെറിക് സയൻസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം, ഗേറ്റ് സ്കോർ.