റിസര്‍ച്ച്‌ ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Tuesday 31 January 2023

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തില്‍ റിസര്‍ച്ച്‌ ഓഫീസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ വകുപ്പു മേലധികാരികളുടെ എന്‍ഒസി സഹിതം ഫെബ്രുവരി 5 നകം ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.scert.kerala.gov.in.


useful links