സ്വയംതൊഴില്‍ വായ്പ

Thursday 02 February 2023

ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്‌, പാഴ്‌സി, ബുദ്ധ, ജൈന എന്നീ സമുദായങ്ങളില്‍ പെട്ട 15 നും 55 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക്‌ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. പരമാവധി വായ്പ തുക 30 ലക്ഷം. പലിശ നിരക്ക്‌ 6% മുതല്‍ 8% വരെ. ജാമ്യം അനിവാര്യം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോട്ടയം ഇരയില്‍ കടവിലുള്ള കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിനെ സമീപിക്കുക.

വിവരങ്ങള്‍ക്ക്‌: 0481230325, 04812565704