ജയ്‌പൂർ എയർപോർട്ടിൽ 145 ഒഴിവുകൾ

Friday 03 May 2024

എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ ജയ്‌പുർ എയർപോർട്ടിൽ 145 ഒഴിവുകൾ. 
 
സ്ത്രീകൾക്കും അവസരം. 3 വർഷ കരാർനിയമനമാണ്. നീട്ടിക്കിട്ടാം. ഇന്റർവ്യൂ മേയ് 8 മുതൽ 11 വരെ ജയ്‌പുരിൽ.
 
തസ്‌തികകളും ഒഴിവും: ഹാൻഡിമാൻ (66), കസ്റ്റമർ സർവീസ്
 
എക്സിക്യൂട്ടീവ് (21), ജൂനിയർ കസ്‌റ്റമർ സർവീസ് എക്സിക്യൂട്ടീവ് (21), റാംപ് സർവീസ് എക്സിക്യൂട്ടീവ് (18), യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ (17), ജൂനിയർ ഓഫിസർ-ടെക്നിക്കൽ (2).
 
ഹാൻഡിമാൻ യോഗ്യത, പ്രായപരിധി, ശമ്പളം: പത്താം ക്ലാസ് ജയം, ഇംഗ്ലിഷ് വായിക്കാനും മനസ്സിലാക്കാനും അറിയണം, ഹിന്ദിയിലും പ്രാദേശികഭാഷയിലും അറിവ് അഭികാമ്യം; 
28 വയസ്സ്; 
18,840 രൂപ.
 
www.aiasl.in
 
 

useful links