WAPCOS: 91 ഒഴിവുകൾ

Friday 03 May 2024

കേന്ദ്ര പൊതുമേഖലാസ്‌ഥാപനമായ വാപ്കോസിൽ 91 ഒഴിവുകൾ. ഒഡീഷയിലെ ബെർഹാംപുർ സർക്കിളിലാണ് അവസരം. മേയ് 4നകം അപേക്ഷിക്കണം.
 
തസ്തികകൾ: ടീം ലീഡർ, ക്വാണ്ടിറ്റി സർവേയർ, സ്ട്രക്‌ചറൽ എൻജിനീയർ, ഇലക്ട്രിക്കൽ കം ഇൻ സ്ട്രുമെൻ്റേഷൻ, ഹൈഡ്രോളിക് എക്സ്‌പർട്ട്, റസി ഡൻ്റ് എൻജിനീയർ കം സീനിയർ വാട്ടർ സപ്ലൈ എൻജിനീയർ, സീനിയർ കൺസ്ട്രക്‌ഷൻ എൻജിനീയർ, മെറ്റീരിയൽ എൻജിനീയർ, സർവേ എൻജിനീയർ, അക്കൗണ്ട്സ് അസിസ്‌റ്റൻ്റ്, ഓഫിസ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, മെസഞ്ചർ.
 
യോഗ്യത: എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, ജോലിപരിചയം ഓരോ തസ്‌തികയുടെയും യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് http://www.wapcos.co.in
 
 

useful links