എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ)

Tuesday 07 February 2023

2023 ഒക്ടോബറിൽ ആരംഭിക്കുന്ന 54–ാമത് എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിനു ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷൻമാർക്ക് അൻപതും സ്‌ത്രീകൾക്ക് അഞ്ചും ഒഴിവാണുള്ളത്. അവിവാഹിതരായിരിക്കണം.

∙പ്രായം: 2023 ജൂലൈ ഒന്നിനു 19–25. 

യോഗ്യത: 50% മാർക്കോടെ ബിരുദം/തത്തുല്യം, എൻസിസി സീനിയർ ഡിവിഷൻ/വിങ്ങിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം, എൻസിസി ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ബി ഗ്രേഡ് (യുദ്ധത്തിൽ പരുക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതർക്കു ‘സി’ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല). ആദ്യവർഷങ്ങളിൽ 50% മാർക്ക് നേടിയ അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ 2023 ഒക്ടോബർ ഒന്നിനു മുൻപു ബിരുദം നേടിയതിന്റെ തെളിവു ഹാജരാക്കണം. 

ശാരീരികയോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയ നിർദിഷ്‌ട മാനദണ്ഡങ്ങളനുസരിച്ചു ശാരീരികക്ഷമത ഉള്ളവരാകണം. 

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിൽ. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. 

തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പോസ്റ്റ് ഗ്രാജ്വേവേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാണു നിയമനം. 

 www.joinindianarmy.nic.in 


useful links