ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവ്

Thursday 09 February 2023

പട്ടികവര്‍ഗ വികസന വകുപ്പ്, ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി. പാസായ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരിക്കും. പരിശീലന കാലാവധി ഒരു വര്‍ഷമാണ്. പ്രായം 2023 ജനുവരി ഒന്നിനു 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം (കുടുംബനാഥന്റെ/സംരക്ഷകന്റെ വരുമാനം) 1,00,000 രൂപയില്‍ കവിയരുത്. അപേക്ഷകര്‍ ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷ, യോഗ്യത, പ്രായം, വരുമാനം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ ഉള്‍പ്പെടെ 15നു വൈകീട്ട് അഞ്ചിനു മുന്‍പായി ഇടുക്കി ഐ.ടി.ഡി.പി. ഓഫീസിലോ കട്ടപ്പന, പീരുമേട്, ഇടുക്കി, പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. മുന്‍പ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.