സ്‌പെഷല്‍ എജ്യൂക്കേറ്റര്‍, ഓഡിയോളജിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകൾ

Friday 10 February 2023

ആരോഗ്യകേരളം കോട്ടയത്തിന്റെ കീഴില്‍ ഒഴിവുള്ള സ്‌പെഷല്‍ എജ്യൂക്കേറ്റര്‍, ഓഡിയോളജിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്‌പെഷല്‍ എജ്യൂക്കേറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സ്‌പെഷല്‍ എഡ്യൂക്കേഷനില്‍ ഒരുവര്‍ഷത്തെ ബി.എഡുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഓഡിയോളജിസ്റ്റ് കം സ്പീച്ച്‌ തെറാപ്പിസ്റ്റിന് ഓഡിയോളജി ആന്‍ഡ് സ്പീച്ച്‌ ലാംഗ്വേജ് പതോളജിയില്‍ ബിരുദവും സ്ഥിരമായ ആര്‍.സി.ഐ. രജിസ്‌ട്രേഷനും, പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത, പ്രായപരിധി 40 വയസ്.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും ഡി.സി.എ. അല്ലെങ്കില്‍ പി
.ജി.ഡി.സി.എ. ആണു യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം.
 
 
അപേക്ഷകള്‍ 2023 ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി എന്‍.എച്ച്‌.എം ഓഫീസില്‍ നേരിട്ടു സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് എന്‍.എച്ച്‌.എം. ഓഫീസുമായി ബന്ധപ്പെടുകയോ arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ഫോണ്‍: 0481-2304844