5369 തസ്തിക ഒഴിവുകൾ

Monday 13 March 2023

* കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ. അംഗീകൃത സ്ഥാപനത്തിൽ/ബോർഡിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ 10, 12, ബിരുദ സർട്ടിഫിക്കറ്റ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
 
2023 മാർച്ച് 27 ആണ് അവസാന തീയതി.
 

ആകെ 5369 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ഡ്രൈവർ, ഇൻസ്പെക്ടർ, എൻജിനീയർ, കൺസർവേഷൻ അസിസ്റ്റന്റ്, ഇൻവെസ്റ്റിഗേറ്റർ, അറ്റൻഡർ, സെക്ഷൻ ഓഫിസർ, സൂപ്രണ്ട്, സ്റ്റോർ കീപ്പർ, ഡേറ്റ എൻട്രി ഓപറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ, പ്രൂഫ് റീഡർ, ഫാർമസിസ്റ്റ്, നഴ്സിങ് ഓഫിസർ ഉൾപ്പെടെ 549 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.nic.in ൽ ലഭിക്കും. തസ്തിക തിരിച്ചുള്ള ഒഴിവുകളും യോഗ്യതയും തിരഞ്ഞെടുപ്പ് നടപടികളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഫീസ് 100 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. തിരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ/ജൂലൈയിൽ നടക്കും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

 

 


useful links