203 ജൂനിയര്‍ റെസിഡൻറ് ഒഴിവുകൾ

Saturday 01 April 2023

ന്യൂഡല്‍ഹി ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ ആന്‍ഡ് അടല്‍ ബിഹാരി വാജ്‌പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 203 ജൂനിയര്‍ റസിഡന്റ് ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത:

. ജൂനിയര്‍ റസിഡന്റ് (നോണ്‍ അക്കാദമിക്): എംബിബിഎസ്, ഡിഎംസി റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് / അക്‌നോളജ്‌മെന്റ്.

. ജൂനിയര്‍ റസിഡന്റ് (ഡെന്റല്‍): ബിഡിഎസ്, ഡല്‍ഹി ഡെന്റല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫികറ്റ് / അക്‌നോളജ്‌മെന്റ്.

2020 ഡിസംബര്‍ 31 നോ അതിനു മുന്‍പോ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയവരും ജൂനിയര്‍ റസിഡന്റ്ഷിപ് ചെയ്തവരും അപേക്ഷിക്കേണ്ട.

. പ്രായപരിധി: 30. അര്‍ഹര്‍ക്ക് ഇളവ്. ശമ്പളം: 56,100-1,77,500 രൂപ.


useful links