ബംഗളൂരുവിലെ റിക്രൂട്ടിംഗ് സോൺ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീ സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി 26 വരെ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടത്തും. ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ യുവാക്കൾക്കായാണു റാലി, തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, ആലപ്പുഴ, കോട്ട യം, എറണാകുളം എന്നീ ജില്ല കളിലെ ഉദ്യോഗാർഥികൾക്കാ യി അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അ ഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ എന്നീ തസ്തികക ളിലേക്കാണ് തെരഞ്ഞെടുപ്പ്. കേരള, കർണാടക സംസ്ഥാന ങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളി ൽ നിന്നുമുള്ളവർക്ക് സോൾ ജിയർ നഴ്സിംഗ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാർമ, റിലീജിയസ് ടീച്ചർ ജൂനിയർ കമ്മീഷൻഡ് ഓഫീസർ, ഹവിൽദാർ, സർവേയർ എന്നീ വിഭാഗങ്ങളിലേക്കും റാലി വഴി തെരഞെഞ്ഞെടുപ്പ് നടത്തും.
ഷോർട്ട് ലിസ്റ്റ് ചെയ്തവരു ടെ അഡ്മിറ്റ് കാർഡുകൾ രജി സ്റ്റർ ചെയ്ത ഇ-മെയിൽ ഐ ഡികളിൽ ലഭിക്കും. വെ ബ്സൈറ്റിലൂടെ വ്യക്തിഗത ലോഗിൻ വഴിയും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.