Diocesan News & Updates

Home / News Detail

സതേൺ റെയിൽവേയിൽ അപ്രന്റിസ്: 2860 ഒഴിവുകൾ

Friday, 09 February 2024
News Image

സതേൺ റെയിൽവേയിൽ 2860 അപ്രന്റിസ് അവസരം. പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡി വിഷനുകളിലാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 415ഒഴിവുണ്ട്.

28 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sr.indianrailways.gov.in

കാറ്റഗറി, വിഭാഗം:

ഫ്രെഷർ കാറ്റഗറി

. ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്

. മെഡിക്കൽ ലബോറട്ടറി ടെക്ന്‌നീ ഷ്യൻ (റേഡിയോളജി, പതോളജി, കാർഡിയോളജി)

എക്സ‌് ഐടിഐ കാറ്റഗറി

. ഫിറ്റർ, ടർണർ, മെഷിനിസ്‌റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ

. വെൽഡർ (ഗ്യാസ് ആൻഡ് ഇല ക്ട്രിക്), കാർപെൻ്റർ, പ്ലംബർ, മെക്കാ നിക് മെഷീൻ ടൂൾ മെയിൻ്റനൻസ്. മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് സൽ, ഇലക്ട്രോണിക‌് മെക്കാനിക്, പെയിന്റർ (ജനറൽ)

• വയർമാൻ

. പ്രോഗ്രാമിങ് ആൻഡ് സിസ്‌റ്റംസ് അഡ്‌മിനിസ്ട്രേഷൻ അസിസ്‌റ്റൻ്റ്

. ഇൻഫർമേഷൻ ആൻഡ് കമ്യൂണി ക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയി ൻ്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻ ഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ് (COPA), അഡ്വാൻസ്‌ഡ് വെൽഡർ

• SSA (സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്‌റ്റന്റ്)

യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഐടിഐ സർട്ടിഫിക്കറ്റ് എൻസിവിടി/എസ്‌സിവിടി നൽകിയതാകണം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട.

ഡിപ്ലോമ/ബിരുദം/എൻജിനീയറിങ്/ പോളിടെക്നിക്/ റെയിൽവേയിൽ അപ്രന്റിസ്‌ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ട.

പ്രായം: 15-24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ്: ചട്ടപ്രകാരം
 

ഫീസ്: 100+സർവീസ് ചാർജ്. (പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/സ്ത്രീകൾക്കു ഫീസില്ല).

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ അടിസ്ഥ‌ാനത്തിൽ.