ഫാക്ടിൽ അപ്രൻറിസ്: 98 ഒഴിവുകൾ

Wednesday 15 May 2024

ആലുവ ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 98 അപ്ര ന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
 
ട്രേഡ്, ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ: ഫിറ്റർ (24), ഇലക്ട്രിഷ്യൻ (15), സിഒപിഎ/ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് (12), ഇൻസ്ട്രമെന്റ് മെക്കാനിക് (12), വെൽഡർ – ഗ്യാസ് ആൻഡ് ഇലക്ട്രിക് (9), മെഷിനിസ്റ്റ‌് (8), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), പ്ലംബർ (4), മെക്കാനിക്-ഡീസൽ (4), പെയിന്റർ (2), കാർപെന്റർ (2).
 
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60% മാർക്കോടെ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്
(എൻസിവിടി അംഗീകൃതം). പട്ടികവിഭാഗക്കാർക്ക് 50% മാർക്ക് മതി.
 
പ്രായം: 23 കവിയരുത്. അർഹർക്ക് ഇളവ്.
 
സ്റ്റൈപൻഡ്: 7000 രൂപ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഈ വിലാസത്തിൽ 25 വരെ അയയ്ക്കാം. Senior Manager (Training), FACT Training and Development Centre, Udyogamandal, Pin- 683 501.
 
കൂടുതൽ വിവരങ്ങൾക്ക്: www.fact.co.in

useful links