സഹകരണബാങ്ക്/ സഹകരണസംഘം: 207 ഒഴിവുകൾ

Wednesday 29 May 2024

സഹകരണബാങ്കുകളിലെയും സഹകരണസംഘങ്ങളിലെയും വിവിധ തസ്തികകളിലെ 207 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂലൈ രണ്ടിനകം ഓൺലൈനിൽ അപേക്ഷിക്കണം. ജൂനിയർ ക്ലാർക്ക്/കാഷ്യർ (190 ഒഴിവ്), അസിസ്റ്റന്റ്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (7), ഡേറ്റ എൻട്രി ഓപ്പറേറ്റർ (4), സിസ്‌റ്റം അഡ്മിനിസ്ട്രേറ്റർ (4), സെക്രട്ടറി (2) എന്നീ തസ്തികകളിലാണു വിജ്‌ഞാപനം.
 
നിയമനരീതി: ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഒഎംആർ രീതിയിലും മറ്റു തസ്തികകളിലേക്ക് ഓൺലൈനായുമുള്ള പരീക്ഷ ബോർഡ് നടത്തും.
 
തുടർന്ന് ബന്ധപ്പെട്ട സഹകരണസ്ഥാപനം നടത്തുന്ന അഭിമുഖത്തിൻ്റെ കൂടി അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്‌റ്റ് പ്രകാരമാണു നിയമനം. വിജ്‌ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.keralacseb.kerala.gov.in
 
 

useful links