ആർമി +2 ടെക്‌നിക്കൽ എൻട്രി: 90 ഒഴിവുകൾ

Wednesday 29 May 2024

ആർമി പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് (പെർമനൻ്റ് കമ്മിഷൻ) ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. 90 ഒഴിവുകൾ . അവിവാഹിത രായ ആൺകുട്ടികൾക്കാണ് അവസരം..
 
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ 12-ാം ക്ലാസ് ജയം. ജെഇഇ മെയിൻ 2024 എഴുതിയിരിക്കണം. 2005 ജൂലൈ രണ്ട്- 2008 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരുമാകണം.
 
പരിശീലനം: 4 വർഷം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനശേഷം ലഫ്റ്റ്നന്റ്റ് റാങ്കിൽ നിയമനം.
 
തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്‌ബി ഇൻ്റർവ്യൂവിനു ക്ഷണിക്കും. വൈദ്യപരിശോധനയും ഉണ്ടായിരിക്കും. 
 www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

useful links