വ്യോമസേനയിൽ 283 ഓഫിസർ തസ്തികകൾ

Monday 27 June 2022

വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ), മീറ്റിയറോളജി ബ്രാഞ്ചുകളിൽ 283കമ്മിഷൻഡ് ഓഫിസർ തസ്തികയിലേക്ക് ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വനിതകൾക്കും അപേക്ഷിക്കാം.
 
യോഗ്യത: ∙ഫ്ലയിങ് ബ്രാഞ്ച്: 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ ബിഇ/ബിടെക് അല്ലെങ്കിൽ 60% മാർക്കോടെ അസോഷ്യേറ്റ് മെംബർഷിപ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യം. പ്ലസ് ടുവിനു ഫിസിക്സിനും മാത്‌സിനും 50% വീതം മാർക്കുണ്ടാകണം.
 
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ) ബ്രാഞ്ച്: എയ്‌റോനോട്ടിക്കൽ എൻജിനീയർ (ഇലക്‌ട്രോണിക്‌സ്): എൻ‌ജിനീയറിങ്/ടെക്നോളജിയിൽ 4വർഷ ബിരുദം/ഇന്റഗ്രേറ്റഡ് പിജി അല്ലെങ്കിൽ 60% മാർക്കോടെ അസോഷ്യേറ്റ് മെംബർഷിപ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്‌സിന്റെ ഗ്രാജുവേറ്റ് മെംബർഷിപ് പരീക്ഷാജയം അല്ലെങ്കിൽ തത്തുല്യം. പ്ലസ് ടുവിനു ഫിസിക്സിനും മാത്‌സിനും 50% വീതം മാർക്കുണ്ടാകണം.
 
എയ്‌റോനോട്ടിക്കൽ എൻജിനീയർ (മെക്കാനിക്കൽ): എൻ‌ജിനീയറിങ്/ടെക്നോളജിയിൽ 4 വർഷ ബിരുദം/ഇന്റഗ്രേറ്റഡ് പിജി അല്ലെങ്കിൽ 60% മാർക്കോടെ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യം. പ്ലസ് ടുവിന് ഫിസിക്സിനും മാത്‌സിനും 50% വീതം മാർക്കുണ്ടാകണം.
 
∙ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ച്: അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ലോജിസ്റ്റിക്സ്: 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ 60% മാർക്കോടെ അസോഷ്യേറ്റ് മെംബർഷിപ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യം.
 
അക്കൗണ്ട്സ്: 60% മാർക്കോടെ ബികോം/ബിബിഎ (ഫിനാൻസ് സ്പെഷലൈസേഷൻ)/മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദം (ഫിനാൻസ് സ്പെഷലൈസേഷൻ)/ബിസിനസ് സ്റ്റഡീസിൽ ബിരുദം (ഫിനാൻസ് സ്പെഷലൈസേഷൻ)/സിഎ/സിഎംഎ/ സിഎസ്/സിഎഫ്എ/ബിഎസ്‌സി (ഫിനാൻസ് സ്പെഷലൈസേഷൻ).
 
എജ്യുക്കേഷൻ: 60% മാർക്കോടെ ബിരുദം, 50% മാർക്കോടെ പിജി.
 
മീറ്റിയറോളജി: 50% മാർക്കോടെ എതെങ്കിലും സയൻസ് വിഷയം/മാത്തമാറ്റിക്‌സ്/സ്‌റ്റാറ്റിസ്‌റ്റിക്‌സ്/ജ്യോഗ്രഫി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/എൻവയൺമെന്റൽ സയൻസ്/അപ്ലൈഡ് ഫിസിക്‌സ്/ഓഷനോഗ്രഫി/മീറ്റിയറോളജി/അഗ്രികൾചറൽ മീറ്റിയറോളജി/ഇക്കോളജി ആൻഡ് എൻവയൺമെന്റ്/ജിയോഫിസിക്‌സ്/എൻവയൺമെന്റൽ ബയോളജിയിൽ പിജി. ബിരുദതലത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്കു 55% മാർക്കുണ്ടാകണം.
 
ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗങ്ങൾക്കു സൈറ്റ് കാണുക.
 
പ്രായം (01.07.2023 ന്): ഫ്ലയിങ് ബ്രാഞ്ച്: 20–24. 1999 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26. 1997 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
 
25 വയസ്സിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം.
 
പരിശീലനം: 2023 ജൂലൈയിൽ ഹൈദരാബാദിൽ ആരംഭിക്കും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചിന് 74 ആഴ്‌ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്‌ചയുമാണു പരിശീലനം.
 
ശമ്പളം (ഫ്ലയിങ് ഓഫിസർ): 56,100–1,77,500. പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.
 
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) ഒാൺലൈനായി ഒാഗസ്റ്റ് 26, 27, 28 തീയതികളിൽ നടത്തും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രമുണ്ട്.
 
ഫീസ്: 250 (എൻസിസി സ്പെഷൽ എൻട്രി, മീറ്റിയറോളജി എൻട്രികളിലേക്കു ഫീസില്ല).
 
https://careerindianairforce.cdac.in

useful links