ബാങ്ക് ഓഫ് ബറോഡയിൽ 325 ഒഴിവ്

Saturday 09 July 2022

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 325 ഒഴിവ്. ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. ജോലിപരിചയമുള്ള കോർപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ക്രെ‍ഡിറ്റ് പ്രഫഷനലുകൾക്കാണ് അവസരം. റിലേഷൻഷിപ് മാനേജർ തസ്തികയിൽ 175 ഒഴിവുണ്ട്. സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–4, മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 വിഭാഗങ്ങളിലാണ് അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3, 2 വിഭാഗങ്ങളിലായി ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലെ 150 ഒഴിവിലേക്കും അപേക്ഷിക്കാം.

 

www.bankofbaroda.in


useful links