ഹിന്ദുസ്ഥാൻ കോപ്പറിൽ 290 അപ്രന്റിസ്

Friday 15 July 2022

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ ട്രേഡ് അപ്രന്റിസിന്റെ 290 ഒഴിവ്. 1-3 വർഷ പരിശീലനം. ഒാൺലൈൻ അപേക്ഷ ജൂലൈ 15 വരെ.

ട്രേഡുകളും യോഗ്യതയും:

*മേറ്റ് (മൈൻസ്), ബ്ലാസ്റ്റർ (മൈൻസ്): പത്താം ക്ലാസ് ജയം/തത്തുല്യം.

*ഡീസൽ മെക്കാനിക്, ഫിറ്റർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍, മെക്കാനിക്കൽ), കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻ‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സർവേയർ, റഫ്രിജറേഷൻ ആൻ‍ഡ് എയർ കണ്ടീഷനർ: പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി/ എസ്‍സിവിടി).

പ്രായം: 18-30. അർഹർക്ക് ഇളവ്.

www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ റജിസ്റ്റര്‍ ചെയ്തശേഷം ഒാൺലൈനായി അപേക്ഷിക്കുക. www.hindustancopper.com


useful links