അതിഥി അധ്യാപകനിയമനം

Friday 12 August 2022

കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍കരിന്തളം ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഈ അധ്യയന വര്‍ഷം പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളും, പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്ബരും സഹിതം ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് പ്രിന്സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാവണം. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് പ്രതിദിനം 1750/ രൂപ പ്രതിഫലം ലഭിക്കും.

നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ് : 04672235955.


useful links