സിവില്‍ എക്‌സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒന്‍പതിന്

Saturday 04 February 2023

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്ബര്‍ 538/2019, 045/2020) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ്(2.5 കി.മീ- 13 മിനിറ്റ്) ഫെബ്രുവരി ഒന്‍പതിന് രാവിലെ അഞ്ചിന് മലമ്ബുഴ-കഞ്ചിക്കോട് റോഡില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ,് അസല്‍ ഐ.ഡി കാര്‍ഡുമായി രാവിലെ അഞ്ചിനകം അഡ്മിഷന്‍ ടിക്കറ്റില്‍ പറയുന്ന സ്ഥലത്ത് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. നിശ്ചിത സമയത്തിന് ശേഷം എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല. ടെസ്റ്റ് നടക്കുന്ന സമയത്ത് റോഡ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ മലമ്ബുഴ-കഞ്ചിക്കോട് റോഡില്‍ യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ പി.എസ്്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491 2505398


useful links