സിഐഎസ്എഫിൽ കോൺസ്‌റ്റബിൾ: 1161 ഒഴിവുകൾ

Saturday 01 March 2025

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) തസ്‌തികയിലെ 1161 ഒഴിവുകളിലേക്ക് മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. https://cisfrectt.cisf.gov.in
 
പുരുഷന്മാർക്ക് 945, സ്ത്രീകൾക്ക് 103, വിമുക്തഭടന്മാർക്ക് 113 എന്നിങ്ങനെയാണ് അവസരം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, സ്വീപ്പർ, പെയ്ൻ്റർ, മാലി, വെൽഡർ, ടെയ്‌ലർ, കാർപെൻ്റർ, ഇലക്ട്രിഷ്യൻ, അറ്റൻഡൻ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിณั.
 
ശമ്പളം: 21,700-69,100 രൂപയും അലവൻസുകളും
 
പ്രായം: 2025 ഓഗസ്‌റ്റ് ഒന്നിന് 18-23. പട്ടികവിഭാഗം 5 വർഷം, ഒബിസി 3 വർഷം വീതം ഇളവുണ്ട്. വിമുക്തഭടന്മാർക്കും ചട്ടപ്രകാരം ഇളവ്.
 
യോഗ്യത: പത്താം ക്ലാസ്. അൺസ്കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ള ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്കു ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ മുൻഗണന ലഭിക്കും. ശാരീരികയോഗ്യതാവിവരങ്ങൾ വിജ്‌ഞാപനത്തിൽ
 
തിരഞ്ഞെടുപ്പുരീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാപരിശോധന, രേഖപരിശോധന, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, വൈദ്യ പരിശോധന എന്നിവ നടത്തും.
 
അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.