റെയിൽവേയിൽ ടെക്‌നിഷ്യൻ ഗ്രേഡ് I സിഗ്‌നൽ, ടെക്നിഷ്യൻ ഗ്രേഡ് III തസ്‌തികകളിലെ 6180 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്‌മെൻ്റ് ബോർഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ൻ്റെ ജൂൺ 21-27 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
ജൂൺ 28 മുതൽ ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപന നമ്പർ: 02/2025.
ഒഴിവ്, പ്രായം, ശമ്പളം:
ടെക്നിഷ്യൻ ഗ്രേഡ് III (6000): 18-30; : 19,900 രൂപ
ടെക്നിഷ്യൻ ഗ്രേഡ് I സിഗ്നൽ (180): 18-33; 29,200 രൂപ
– യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങൾ വെബ്സൈറ്റിൽ വരുന്ന മുറയ്ക്ക് തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.
പ്രധാന വെബ്സൈറ്റുകൾ:
. ആർആർബി തിരുവനന്തപുരം: www.rrbthiruvananthapuram.gov.in
. ആർആർബി ചെന്നൈ: www.rrbchennai.gov.in
:ആർആർബി മുംബൈ: www.rrbmumbai.gov.in