എൻപിസിഐഎലിൽ 197 ഒഴിവുകൾ

Tuesday 10 June 2025

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ കക്രപാർ ഗുജറാത്ത് സൈറ്റിൽ സ്‌റ്റൈപൻഡറി ട്രെയിനി, ടെക്നിഷ്യൻ, അസിസ്‌റ്റന്റ്റ് തസ്‌തികകളിലെ 197 ഒഴിവുകളിൽ ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
 
തസ്ത‌ികകൾ: സ്‌റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്‌റ്റൻ്റ് (ഡിപ്ലോമ ഹോൾ ഡേഴ്‌സ് ഇൻ എൻജിനീയറിങ്), റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്‌റ്റൻ്റ് (സയൻസ് ഗ്രാഡ്വേറ്റ്സ്), ‌സ്‌റ്റൈപൻഡറി ട്രെയിനി/ടെക്‌നിഷ്യൻ (പ്ലാന്റ് ഓപ്പറേറ്റർ), ‌സ്‌റ്റൈപൻഡറി ട്രെയിനി/ടെക്നിഷ്യൻ (മെയ്‌ൻ്റെയ്‌നർ), അസിസ്‌റ്റന്റ് (എച്ച്ആർ), അസിസ്‌റ്റൻ്റ (എഫ് ആൻഡ് എ), അസിസ്‌റ്റൻ്റ് (സി ആൻഡ് എംഎം). യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.npcilcareers.co.in; www.npcil.nic.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും