എച്ച്‌പിസിഎലിൽ 411 ഒഴിവുകൾ

Saturday 14 June 2025

കേന്ദ്രപൊതുമേഖലാസ്‌ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (എച്ച്പിസിഎൽ) ഓഫിസർ, മാനേജർ തസ്തികകളിൽ അവസരം. രണ്ടു വിജ്‌ഞാപനങ്ങളിലായി 411 ഒഴിവുകൾ.
 
www.hindustanpetroleum.com
 
വിവിധ ഡിവിഷനുകളിൽ 372 ഒഴിവുകൾ.
 
എൻജിനീയർ (മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ): 175 ഒഴിവ്; ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം. ജൂനിയർ എക്സിക്യൂട്ടീവ് (സിവിൽ, മെക്കാനിക്കൽ): 65 ഒഴിവുകൾ; ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ.
 
മറ്റു തസ്ത‌ികകളും ഒഴിവും: എക്സിക്യൂട്ടീവ് അസിസ്‌റ്റ‌ൻ്റ് (10), : ജൂനിയർ എക്സിക്യൂട്ടീവ് ക്വാളിറ്റി കൺട്രോൾ (19), ചാർട്ടേഡ് അക്കൗണ്ടന്റ് (24), ഓഫിസർ-എച്ച്ആർ (6), ഓഫിസർ-ഇൻഡ സ്ട്രിയർ എൻജിനീയറിങ് (1), അസിസ്റ്റന്റ് ഓഫിസർ/ ഓഫിസർ : ഒഫിഷ്യൽ ലാംഗ്വിജ് ഇംപ്ലിമെൻ്റേ : ഷൻ (2), ലോ ഓഫിസർ (3), സേഫ്റ്റി ഓഫിസർ (5), സീനിയർ : ഓഫിസർ (35), സീനിയർ ഓഫി സർ/ അസിസ്‌റ്റൻ്റ് മാനേജർ (6), ചീഫ് മാനേജർ/ ഡപ്യൂട്ടി ജനറൽ : മാനേജർ (2), മാനേജർ-ടെക്നി ക്കൽ (3), മാനേജർ-സെയിൽസ് (1), ഡപ്യൂട്ടി ജനറൽ മാനേജർ (3), : ജനറൽ മാനേജർ (1), ഐഎസ്ഓഫിസർ (10), ഐഎസ് സെക്യൂരിറ്റി ഓഫിസർ (1). ഫ്രഷേഴ്സ‌ിന് ജൂൺ 30 വരെയും ജോലിപരിചയം വേണ്ട തസ്ത‌ികകളിൽ ജൂലൈ 15 വരെയും ഓൺലൈനായി അപേക്ഷിക്കാം.
 
ബെംഗളൂരുവിൽ 39 ഒഴിവുകൾ 
 
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ബെംഗളൂരുവിലെ ഗ്രീൻ ആർ ആൻഡ് ഡി സെൻ്ററിൽ മാനേജർ തസ്‌തികകളിൽ 39 ഒഴിവുകൾ. ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്ത‌ികകൾ: സിജിഎം, ജിഎം, ഡപ്യൂട്ടി ജിഎം, ചീഫ് മാനേജർ, സീനിയർ ഓഫിസർ, അസിസ്‌റ്റന്റ് : മാനേജർ