യുജിസി നെറ്റ് 2025 അപേക്ഷ ആരംഭിച്ചു അവസാന തീയതി നവംബർ 7
നാഷണൽ ടെസ്റ്റിംഗ് ഏജൻസി എംപിയെ ഡിസംബർ മാസത്തെ യു ജി സി നെറ്റ് എക്സാമിന് അപേക്ഷ വിളിച്ചു ഒക്ടോബർ 7 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട് ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി നവംബർ 7 വരെ അപേക്ഷിക്കാം അപേക്ഷ തിരുത്തുവാൻ നവംബർ 10 മുതൽ 12 വരെ സമയം അനുവദിക്കും പരീക്ഷ തീയതി അഡ്മിറ്റ് കാർഡ് പരീക്ഷ കേന്ദ്രം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും
പ്രധാന തീയതികൾ
അപേക്ഷ ആരംഭിച്ച തീയതി: ഒക്ടോബർ 7
അപേക്ഷ അവസാനിക്കുന്ന തീയതി: നവംബർ 7 രാത്രി 11 50 വരെ
തെറ്റ് തിരുത്തേണ്ട തീയതി: നവംബർ 10 മുതൽ 12 വരെ
പരീക്ഷ
യൂണിവേഴ്സിറ്റി / കോളേജ് അസിസ്റ്റന്റ് പ്രൊഫസർലേക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) നൽകുന്നതിനുമുള്ള ദേശീയതല നിർണയ പരീക്ഷയാണ് യുജിസി നെറ്റ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) മോഡലിലാണ് പരീക്ഷ നടക്കുക. 85 വിഷയങ്ങളാണ് ആകെയുള്ളത്.
പരീക്ഷ ഫീസ്
ജനറൽ വിദ്യാർത്ഥികൾക്ക് 1150 രൂപയും ഈ ഡബ്ലിയു എസ് ഒബിസി ക്കാർക്ക് 600 രൂപയും എസ് സി എസ് ടി ഭിന്നശേഷി ട്രാൻസ്ജെൻഡേഴ്സ് വിഭാഗക്കാർക്ക് 325 രൂപയും പരീക്ഷ ഫീസ് ഉണ്ട്
അപേക്ഷിക്കേണ്ട വിധം
* യുജിസി നെറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഒഫീഷ്യൽ വെബ്സൈറ്റ് ആയ ugcnet.nta. in സന്ദർശിക്കുക
* ശേഷം ഹോം പേജിൽ നിന്ന് യുജിസി നെറ്റ് ഡിസംബർ 2025 നോട്ടിഫിക്കേഷൻ തെരഞ്ഞെടുക്കുക
* ശേഷം രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
* ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി പാസ്സ്‌വേർഡ് നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക
*സ്കാൻ ചെയ്ത് ഡോക്കുമെന്റ് അപ്‌ലോഡ് ചെയ്യുക
*ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കുക
*അപേക്ഷ പ്രിന്റൗട്ട് എടുത്ത് ഭാവി ആവശ്യത്തിനായി ഉപയോഗിക്കുക
വെബ്സൈറ്റ്: https:/ugcnet.nta.in/