CIB ൽ 258 ഒഴിവുകൾ

Friday 24 October 2025

CIB ൽ 258 ഒഴിവുകൾ

 ഐ ബി റിക്രൂട്ട്മെന്റ് 2025 അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് തൊഴിൽ വിജ്ഞാപനം ഇന്റലിജൻസ് ബ്യൂറോ ഐബി പുറത്തിറക്കി ആവശ്യമായ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യയിൽ ഉടനീളം ഉള്ള 258 അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് 25 10 2025 മുതൽ 16 11 20025 വരെ ഓൺലൈനായി അപേക്ഷിക്കാം.

IB റിക്രൂട്ട്മെന്റ് 2025 ഹൈലൈറ്റുകൾ

 സ്ഥാപനത്തിന്റെ പേര്: ഇന്റലിജൻസ് ബ്യൂറോ IB

 തസ്തികയുടെ പേര് : അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ജോലിതരം: കേന്ദ്രസർക്കാർ

റിക്രൂട്ട്മെന്റ് : നേരിട്ടുള്ളത്

അഡ്വർടേഷൻ നമ്പർ :ഇല്ല

 ഒഴിവുകൾ : 258

ജോലി സ്ഥലം ഇന്ത്യയിൽ ഉടനീളം

ശമ്പളം : 44,900 രൂപ - 142400 രൂപ (പ്രതിമാസം )

 അപേക്ഷ രീതി : ഓൺലൈൻ

അപേക്ഷ ആരംഭിക്കുന്നത്: 25 10 2015

അവസാന തീയതി : 16 11 2025

 ജോലി വിശദാംശങ്ങൾ വിവരണങ്ങൾ

 പ്രധാന തീയതികൾ ഐഡി റിക്രൂട്ട്മെന്റ് 2025

 അപേക്ഷിക്കുവാൻ തുടങ്ങുന്ന തീയതി 2025 ഒക്ടോബർ 25

അപേക്ഷിക്കാനുള്ള അവസാന തീയതി 20025 നവംബർ 16

SBI ചെല്ലാൻ വഴി അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 20025 നവംബർ 18

 ഒഴിവുകളുടെ വിശദാംശങ്ങൾ ഐ ബി റിക്രൂട്ട്മെന്റ് 2025

 കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ & ടെക്നോളജി - 90

 ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ -168

 ശമ്പള വിശദാംശങ്ങൾ ഐ ബി റിക്രൂട്ട്മെന്റ് 20025

???? പേ മാക്സ് ലെവൽ 7 44,900 - 1,42,400 രൂപ കൂടാതെ അനുവദനീയമായ കേന്ദ്രസർക്കാർ അലവൻസുകളും

 ????മറ്റ് സർക്കാർ അലവൻസുകൾക്ക് പുറമേ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷ്യൽ സെക്യൂരിറ്റി അലവൻസ്

???? അവധി ദിവസങ്ങളിൽ നിർവഹിച്ച ഡ്യൂട്ടിക്ക് പകരമായി 30 ദിവസത്തെ പരിധിക്ക് വിധേയമായി പണമായി നഷ്ടപരിഹാരം

 പ്രായപരിധി ഐ ബി റിക്രൂട്ട്മെന്റ്

 കുറഞ്ഞ പ്രായപരിധി 18 വയസ്സ് പരമാവധി പ്രായപരിധി 27 വയസ്സ്

 നിയമങ്ങൾ അനുസരിച്ച് പ്രായ ഇളവ് ബാധകമാണ്

 യോഗ്യത ഐ ബി റിക്രൂട്ട്മെന്റ് 2025

• ഉദ്യോഗാർഥികൾ ഗേറ്റ് 2023 അല്ലെങ്കിൽ 2024 അല്ലെങ്കിൽ 2025 വർഷങ്ങളിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ (ഗേറ്റ് കോഡ് EC) അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (ഗേറ്റ് കോഡ് CS) എന്നിവയിൽ യോഗ്യതാ കട്ട്-ഓഫ് മാർക്ക് നേടിയിരിക്കണം

• സർക്കാർ അംഗീകൃത സർവകലാശാല/ കോളേജ്/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് &ടെലി കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ് എന്നീ മേഖലകളിൽ BE അല്ലെങ്കിൽ B. ടെക്. അല്ലെങ്കിൽ:-

• ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ നിന്ന് ഫിസിക്സിൽ ബിരുദ്ധാനന്തര ബിരുദം അല്ലെങ്കിൽ സർക്കാർ അംഗീകൃത സർവകലാശാല / കോളേജ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തരബിരുദം

 അപേക്ഷ ഫീസ് ഐ ബി റിക്രൂട്ട്മെന്റ് 2025

SC/ST/ സ്ത്രീ / വിമുക്തഭടന്മാർ: ഫീസില്ല

UR/EWS / OBC : 100 രൂപ

 ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാഫീസ് അടയ്ക്കുക

 തെരഞ്ഞെടുപ്പ് പ്രക്രിയ ഐ ബി റിക്രൂട്ട്മെന്റ് 2025

1) 2023 അല്ലെങ്കിൽ 2024 അല്ലെങ്കിൽ 2025ലെ ഗേറ്റ് സ്കോർ കാർഡിന്റെ (യോഗ്യത കട്ട് ഓഫ് മാർക്ക് അടിസ്ഥാനത്തിൽ) ഉദ്യോഗാർത്ഥികളെ ഒഴിവുകളുടെ എണ്ണത്തിന്റെ 10 മടങ്ങ് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും സ്കിൽ ടെസ്റ്റിനും അഭിമുഖത്തിനും വിളിക്കുകയും ചെയ്യും

2) സ്കിൽ ടെസ്റ്റ് ഇത് പ്രായോഗികവും സാങ്കേതിക സ്വഭാവമുള്ളതും ജോലിയുടെ പ്രൊഫൈലിന് ആനുപാതികമായിരിക്കും

3) അഭിമുഖം രണ്ട് നാല് തലങ്ങൾ അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥിയുടെ സ്വഭാവസവിശേഷതകൾ വിലയിരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതായത് പ്രസക്തമായ മേഖലകളിലെ വിഷയം പരിജ്ഞാനം ആശയവിനിമയ കഴിവുകൾ.

4) ഗേറ്റ് പരീക്ഷ സ്കിൽ ടെസ്റ്റ് അഭിമുഖം എന്നിവയിലെ സംയുക്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവുകളുടെ എണ്ണത്തിന് അനുസരിച്ച് തസ്തികളിലേക്കുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും

5) ഭാവിയിൽ പകരം സേവനം നൽകുന്നതിനായി ഒരു വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കണം ഇത് 13 /06/2000 ലെ DOPT OM നമ്പർ 41019/18/97- Esstt. (B) പ്രകാരം പ്രാബല്യത്തിൽ വരും

6) പരീക്ഷാ സ്കീം പ്രകാരമുള്ള പരമാവധി മാർക്ക് 1175 ആണ്, അതിൽ 750 മാർക്ക് ഗേറ്റ് സ്കോറിനും 250 മാർക്ക് സ്കിൽ ടെസ്റ്റിനും 175 മാർക്ക് അഭിമുഖത്തിനും നീക്കിവച്ചിരിക്കുന്നു

അപേക്ഷിക്കേണ്ട വിധം - ഐ ബി റിക്രൂട്ട്മെന്റ് 2025

Assi.CBI ഓഫീസർ തസ്തികയിലേക്ക് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാൽ താഴെ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷ ലിങ്ക് ഉപയോഗിക്കുക ഉചിതമായ ഓപ്ഷൻ കണ്ടെത്തിയ 2025 ഒക്ടോബർ 25 മുതൽ 2025 നവംബർ 16 വരെ നിങ്ങൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം

 ഓൺലൈനായി അപേക്ഷിക്കുവാൻ താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക

• ഔദ്യോഗിക വെബ്സൈറ്റ്: www.mha.gov.in/en തുറക്കുക

• റിക്രൂട്ട്മെന്റ് കരിയർ പരസ്യമനുവിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ജോലി അറിയിപ്പ് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക

• അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക

• പൂർണ്ണമായ അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിച്ച് നിങ്ങൾ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക

• താഴെയുള്ള ഔദ്യോഗിക ഓൺലൈൻ അപേക്ഷ/ രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക

• ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ ഇല്ലാതെ ശരിയായി പൂരിപ്പിക്കുക

• വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഫോർമാറ്റിലും വലിപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക

• ഒടുവിൽ രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷം സമർപ്പിക്കുക

• അടുത്തതായി ഇന്റലിജൻസ് ബ്യൂറോ അപേക്ഷ ഫീസ് ആവശ്യപ്പെടുകയാണെങ്കിൽ അറിയിപ്പ് രീതിയനുസരിച്ച് പണം അടയ്ക്കുക അല്ലെങ്കിൽ അടുത്തഘട്ടത്തിലേക്ക് പോവുക

• അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക