സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം (അക്കാദമിക് വർഷം 2025-26)
മാതാപിതാക്കളിൽ ഒരാൾ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും, ബന്ധുഭവനങ്ങളിൽ താമസിച്ച് വിദ്യാഭ്യാസം നടത്തുന്നതിനായി സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കും പ്രതിമാസ ധനസഹായം ഉൾക്കൊള്ളുന്ന ‘സ്നേഹപൂർവ്വം’ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ തലത്തിൽ നിന്ന് ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ നിർദ്ദിഷ്ട അപേക്ഷാഫോം വഴി ആവശ്യമായ രേഖകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിന് സമർപ്പിക്കണം. ലഭ്യമായ അപേക്ഷകൾ സ്കൂളുകൾ മുഖേന ഓൺലൈൻ ആയി എൻട്രി ചെയ്യേണ്ടതാണ്.
ഓൺലൈൻ എൻട്രിയുടെ അവസാന തീയതി: 2025 ഡിസംബർ 31