*JEE മെയിൻ അപേക്ഷ ക്ഷണിച്ചു*
Tuesday 04 November 2025
*JEE മെയിൻ അപേക്ഷ ക്ഷണിച്ചു*
???? നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍
JEE MAIN(ജെഇഇ മെയിന്‍) 2026 സെഷന്‍ ഒന്നിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.
????എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ് മേഖലകളില്‍ എന്‍ജിനീയറിങ് ബിരുദം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
???? 2025 നവംബര്‍ ഇരുപത്തിയേഴ് വരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം.
????ജനുവരി ഇരുപത്തിയൊന്ന് മുതല്‍ മുപ്പത് വരെയാണ് ഒന്നാമത്തെ സെഷന്‍ പരീക്ഷ നടക്കുക.
????ജെഇഇ മെയിന്‍ 2026-ന് രണ്ട് പേപ്പറുകള്‍ ഉണ്ടായിരിക്കും:
▪️പേപ്പര്‍ 1 (ബിഇ/ബിടെക്) - എന്‍ഐടികള്‍, ഐഐഐടികള്‍, സിഎഫ്ടിഐകള്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിന്.
▪️പേപ്പര്‍ 2 (ബിആര്‍ക്ക്, ബിപ്ലാനിംഗ്) - ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ് കോഴ്‌സുകള്‍ക്ക്.
????ഓരോ പേപ്പറും കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയിലായിരിക്കും പരീക്ഷ നടത്തുക. ഓരോ വിഷയത്തിലും 20 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും (MCQ) 10 ന്യൂമറിക്കല്‍ ടൈപ്പ് ചോദ്യങ്ങളും ഉണ്ടാകും. ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് ലഭിക്കും, ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം കുറയ്ക്കും.
???? ജെഇഇ മെയിന്‍ 2026-ന്റെ വിശദമായ സിലബസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
???? പരീക്ഷ നടത്തുന്നതിന്റെ സൗകര്യം കണക്കാക്കി ജനുവരി, ഏപ്രില്‍ എന്നിങ്ങനെ രണ്ട് സെഷനായിട്ടാണ് പരീക്ഷ നടത്തുക.
????പരീക്ഷാകേന്ദ്രത്തിനെ ക്കുറിച്ചുള്ള വിവരം 2026 ജനുവരി ആദ്യവാരം പ്രഖ്യാപിക്കും, അതേസമയം സെഷന്‍ 1-ന്റെ ഫലം 2026 ഫെബ്രുവരി 12-ന് പ്രഖ്യാപിക്കും.