ഇലക്ട്രീഷ്യൻ, പ്ളംബർ, നഴ്സ്, ടെക്നീഷ്യൻ, ഡോക്ടർ തുടങ്ങിയ നിരവധി ഒഴിവുകൾ.

Wednesday 31 December 2025

ഇലക്ട്രീഷ്യൻ, പ്ളംബർ, നഴ്സ്, ടെക്നീഷ്യൻ, ഡോക്ടർ തുടങ്ങിയ നിരവധി ഒഴിവുകൾ. ഗവ. ആയുര്‍വേദ കോളേജിൽ അവസരം. കണ്ണൂർ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇലക്ട്രീഷ്യൻ, പ്ളംബർ, സ്ട്രക്ചർ കാരിയർ, വാച്ചർ, അറ്റഡർ, ധോബി മുതലായ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള ധോബിഅഭിമുഖം ജനുവരി 13 രാവിലെ പത്തുമണി. പ്ളംബർ അഭിമുഖം ജനുവരി 13 ഉച്ചകഴിഞ്ഞ് രണ്ടു മണി. സ്ട്രക്ചർ കാരിയർ അഭിമുഖം ജനുവരി 14 രാവിലെ പത്തുമണി. വാച്ചർ അഭിമുഖം ജനുവരി 14 ഉച്ചക്ക് രണ്ടു മണി. അറ്റഡർ അഭിമുഖം ജനുവരി 15 രാവിലെ പത്തുമണി. ധോബി അഭിമുഖം ജനുവരി 15 ഉച്ചക്ക് രണ്ടുമണിക്കും നടക്കും. പ്രായ പരിധി 18 - 36 വയസ്. അപേക്ഷകർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പരിയാരം ഗവ. ആയുര്‍വേദ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ 0497 2801688. *സ്ക്രബ് നഴ്സ് നിയമനം* കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്ക്രബ് നഴ്സ് തസ്തികയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനറൽ നഴ്സിഗ് ആൻഡ് മിഡ്വൈഫറി/ ബി. എസ്. സി. നഴ്സിഗ് (കേരള പി.എസ്. സി/കേരള നഴ്സിഗ് കൗൺസിൽ അംഗീകാരം) യോഗ്യതയോടൊപ്പം ഒരു വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജനുവരി മൂന്നിന് രാവിലെ പത്തുമണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിനെത്തണം. *ഡോക്ടർ നിയമനം* പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഓ.പി. യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്. കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കുടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. *ഇ.സി.ജി ടെക്നീഷ്യൻ നിയമനം* കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ.സി.ജി. ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ. സർട്ടിഫിക്കറ്റ് ഇൻ ഇസിജി ആൻഡ് ഓഡിയോമെട്രിക്ക് ടെക്‌നോളജി/ ഡിപ്ളോമ ഇൻ കാർഡിയോവാസ്ക്കുലർ യോഗ്യതയോടൊപ്പം കെ.പി.എസ്.സി അംഗീകരിച്ച ഒരു വിഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജനുവരി അഞ്ചിന് രാവിലെ പത്തുമണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിനെത്തണം. *അപ്രന്റിസ് വാക്ക് ഇൻ ഇന്റർവൂ* സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, ജില്ലാ മേഖല ഓഫീസ്, ജില്ലാ ഓഫീസ് എന്നിവയിലേയ്ക്ക് കൊമേഴ്സിയൽ അപ്രന്റിസിനെ തിരഞ്ഞെടുക്കുന്നതിലേക്കായി വാക്ക് ഇൻ ഇന്റർവൂ നടത്തുന്നു അംഗീകൃത സർവകലാശാലയിൽനിന്നും (ഡി.സി.എ.പി.ജി.ഡി.സി.എ. വേലി പ്രോസസിങ്ങ് ഡി.ഡി.ഇ.ഒ.) ബിരുദവും കപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 ജനുവരി 8ന് രാവിലെ 11 മണിക്ക് പട്ടം പ്ളാമൂട്ടിലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനായി എത്തിച്ചേരണം. ഉദ്യോഗർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫീക്കറ്റുകൾ, തിരിച്ചറിയൽ രേഖ, ഫോട്ടോഗ്രാഫ്, ബയോഡാറ്റ, മാർക്ക് ലിസ്റ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്റർവ്യൂവിനെത്തുമ്പോൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2318154