ജൂലൈയിൽ 29 പിഎസ്‌സി പരീക്ഷകൾ, എൽഡിസി: ജൂലൈ 27 മുതൽ

Thursday 02 May 2024

ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലെ 55 കാറ്റഗറികളിലായി 29 പരീക്ഷകളുണ്ട്. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (തിരുവനന്തപു രം), വിദ്യാഭ്യാസവകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ട്രേസർ, വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് (മെയിൻ പരീ ക്ഷ), സ്പോർട്സ് ആൻഡ് യൂത്ത്: അഫയേഴ്സിൽ ആംബുലൻസ്: അസിസ്റ്റന്റ് (മെയിൻ പരീക്ഷ) തുടങ്ങിയവയാണു പ്രധാനം.
 
മേയ് 11 വരെ കൺഫർമേഷൻ നൽകാം. എൽഡി ക്ലാർക്ക് പരീക്ഷകൾ വിവിധ ജില്ലകളിലായി ജൂലൈ മുതൽ ഒക്ടോബർ വരെയാണ്. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ജൂലൈ 27നു നടക്കും.
 
മറ്റു ജില്ലകളിലെ പരീക്ഷ ഇങ്ങനെ (തീയതി പിന്നീട് പരീക്ഷാ കലണ്ടറിൽ പ്രസിദ്ധീകരിക്കും): .
 
ഓഗസ്‌റ്റ്: കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർകോട്
സെപ്റ്റംബർ: ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട് :
ഒക്ടോബർ: ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട്. 
 
14 ജില്ലകളിലെ തസ്തികമാറ്റം വഴിയുള്ള പരീക്ഷകളും ഒക്ടോബറിൽ നടത്തും

useful links