ഗോരഖ്‌പുർ ആസ്ഥാനമായ നോർത്ത് ഈ റെയിൽവേയിൽ 1104 അപ്രന്റിസ് ഒഴിവുകൾ. പരിശീലനം ഒരു വർഷം.
ഓൺലൈൻ അപേക്ഷ ജൂലൈ 11 വരെ. www.ner.indianrailways.gov.in
ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, കാർപെൻ്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടേണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ.
യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.
പ്രായം: 15-24. അർഹർക്ക് ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി; രേഖപരിശോധനയുമുണ്ട്.
ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.