സഹകരണ ബാങ്കുകളിൽ 174 ഒഴിവുകൾ

Saturday 05 April 2025

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 174 ഒഴിവുകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.
 
ഓൺലൈനിൽ അപേക്ഷിക്കണം. www.keralacseb.kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയ ശേഷം അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കുക. 
 
 
അവസാന തീയതി ഏപ്രിൽ 30.
 
ജൂനിയർ ക്ലാർക്ക്/കാഷ്യർ (160 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), അസിസ്റ്റന്റ് സെക്രട്ടറി (4), സെക്രട്ടറി (1), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2) എന്നീ തസ്ത‌ികകളിലാണു നിയമനം.
 
ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്നലിസ്റ്റ‌് പ്രകാരം നേരിട്ടുള്ള നിയമനമാണ്.
 
 
വിശദവിവരങ്ങൾ : വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.