ഹിമാചൽ പ്രദേശിലെ എസ്.ജെവിഎൻ ലിമിറ്റഡിൽ 114 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം.
മേയ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും:
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം എച്ച്ആർ: ബിരുദം, എംബിഎ/ : പിജി ഡിപ്ലോമ (പഴ്സനേൽ/എച്ച്ആർ സ്പെഷലൈസേഷൻ).
എൻവയൺമെൻ്റ്: എൻവയൺമെൻ്റ് എൻജിനീയറിങ്ങിൽ : ബിരുദം അല്ലെങ്കിൽ എൻവയൺമെൻ്റൽ എൻജിനീയറിങ്/എൻവയൺമെന്റൽ സയൻസിൽ പിജി.
ജിയോളജി: ജിയോളജി/അപ്ലൈഡ് ജിയോളജി/ ജിയോ ഫിസിക്സിൽ എംഎസ്‌സി/ എംടെക് (എൻജിനീയറിങ് ജിയോളജി മുഖ്യവിഷയമായി പഠിച്ച്) അല്ലെങ്കിൽ എൻജിനീയറിങ് ജിയോളജിയിൽ എംഎസ്‌സി/ എം ടെക്.
. ഐടി: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ എൻജിനീയറിങ് ബിരുദം.