സിഡിഎസ് വഴി സൈന്യത്തിൽ

Tuesday 10 June 2025

453 ഒഴിവുകൾ. അപേക്ഷ ജൂൺ 17 വരെ
 
ബൈൻഡ് ഡിഫൻസ് കം സർവീസസ് പരീക്ഷയ്ക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കുള്ള നോൺ ടെക്നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനികവിഭാഗങ്ങളിൽ 453 ഒഴിവുകളുണ്ട്. ജൂൺ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം : 600 www.upsconline.nic.in. സെപ്റ്റംബർ 14നാണു പരീക്ഷ. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്രമുണ്ട്.
 
കോഴ്‌സ്, ഒഴിവ്, പ്രായം. യോഗ്യത:
 
ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: 100 ഒഴിവ് (ഇതിൽ 13 എൻസിസി സി സർട്ടിഫിക്കറ്റ് ആർമി വിങ്ങുകാർക്ക്). അവിവാഹിതരായ പുരുഷൻ മാരായിരിക്കണം. 2002 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം.
 
നേവൽ അക്കാദമി, ഏഴിമല: 26 ഒഴിവ് (ഇതിൽ 6 നേവൽ വിങ് എൻസിസി സി സർട്ടിഫിക്കറ്റുകാർക്ക്): അവിവാഹിതരായ പുരുഷൻമാരാകണം. 2002 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനീയറിങ് ബിരുദം.എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ്: 32 ഒഴിവ് (ഇതിൽ 3 എയർ വിങ് എൻസിസി സി സർട്ടിഫിക്കറ്റുകാർ ക്ക്). പ്രായം: 20-24. 2002 ജൂലൈ രണ്ടി നു മുൻപും 2006 ജൂലൈ ഒന്നിനു ശേഷ വും ജനിച്ചവരാകരുത്. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വരെയാകാം. 25 ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്സും മാത്യുസും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
 
ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ: 276 ഒഴിവ്. ഷോർട്ട് സർവീസ് കമ്മിഷനാണ്. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2001 ജൂ ലൈ രണ്ടിനു മുൻപും 2007 ജൂലൈഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോ ഗ്യത: ബിരുദം.
 
. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ (വിമൻ/ നോൺ ടെക്നിക്കൽ): 19 ഒഴിവ്. ഷോർട്ട് സർവീസ് കമ്മിഷനാ ണ്. അവിവാഹിതരായ സ്ത്രീകൾക്കു പു റമേ ബാധ്യതകളില്ലാത്ത വിധവകൾ, വി വാഹമോചിതരായ സ്ത്രീകൾ എന്നിവർ ക്കും അപേക്ഷിക്കാം. 2001 ജൂലൈ രണ്ടി നു മുൻപും 2007 ജൂലൈ ഒന്നിനു ശേഷ = വും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം. – എല്ലാ വിഭാഗങ്ങളിലേക്കും അവസാന് വർഷ വിദ്യാർഥികളെയും പരിഗണിക്കും.
 
നിശ്ചിത ശാരീരിക യോഗ്യതകൾ ‘വേണം. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്ഞാപനം: www.upsc.gov.in