CUET 2026 പ്രവേശനപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം*
Wednesday 07 January 2026
*CUET 2026 പ്രവേശനപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം*
വളരെ കുറഞ്ഞ ചെലവിൽ രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളായ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഏതു വിഷയത്തിലും മികവുറ്റ കോഴ്സുകൾ പഠിച്ച് ഉന്നതമായ കരിയർ സ്വന്തമാക്കാൻ സാധിക്കും. ഇതിന് രാജ്യത്തെ പ്രധാന പ്രവേശനപരീക്ഷകളിൽ ഒന്നായ Common University Entrance Test 2026 (CUET) പരീക്ഷ പാസാകണം. ഇതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ജനുവരി 30. ആണ്.
ദേശീയ തലത്തിൽ CUET- UG, CUET-PG എന്നിങ്ങനെ രണ്ടു പരീക്ഷകൾ ആണുള്ളത്.
രാജ്യത്തെ സെൻട്രൽ യൂണിവേഴ്സിറ്റികൾ, തെരെഞ്ഞെടുത്ത സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ, പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ,തെരെഞ്ഞെടുത്ത മറ്റു ഗവൺമെന്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യു ജി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, പി ജി, ബി എഡ് എന്നിവയ്ക്ക് CUET സ്കോർ അടിസ്ഥാനത്തിൽ പ്രവേശനം നേടാം.
CUET 2026 പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 30 (11:50 PM) ആണ്. അപേക്ഷ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി 2026 ജനുവരി 31 (11:50 PM) ആണ്.
*CUET 2026 പരീക്ഷയുടെ പ്രധാന തീയതികൾ*
- അപേക്ഷ സമർപ്പണം: 2026 ജനുവരി 3 - 2026 ജനുവരി 30
- അപേക്ഷ ഫീസ് അടയ്ക്കൽ: 2026 ജനുവരി 31
- അപേക്ഷ തിരുത്തൽ: 2026 ഫെബ്രുവരി 2 - 2026 ഫെബ്രുവരി 4
- പരീക്ഷ: 2026 മെയ് 11 - 2026 മെയ് 31
CUET-ന്റെ ഔദ്യോഗിക വെബ്സൈറ്റ് (cuet.nta.nic.in) പരിശോധിക്കാം.
PG, UG എന്നിവയുടെ Prospects ൻ്റെ PDFs ഇതോടൊപ്പം അയയ്ക്കുന്നു.
+2 പഠിക്കുന്നവർക്ക് UG കോഴ്സുകൾക്കും Degree Final Semester കാർക്ക് PG കോഴ്സുകൾക്കും വേണ്ടിയുള്ള Test ന് അപേക്ഷിക്കാം.
*CARP* - Department of Community Awareness and Rights Protection, Archeparchy of Changanacherry