ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്രൻറിസ് ഒഴിവ്. നോർത്തേൺ റീജനിൽ 456, ഈസ്റ്റേൺ റീജനിൽ 382 ഒഴിവുകൾ വീതമുണ്ട്. ഒരു വർഷം പരിശീലനം.
നോർത്തേൺ റീജനിലെ ഒഴിവുകളിൽ ഫെബ്രുവരി 13 വരെയും ഈസ്റ്റേൺ റീജനിൽ 14 വരെയും ഓൺലൈനായി അപേക്ഷിക്കാം.
ട്രേഡുകളും യോഗ്യതയും: ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫി റ്റർ/ ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.
. ടെക്നിഷ്യൻ അപ്രൻ്റിസ്: പത്താം ക്ലാസ്, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണി ക്സിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ.
. ഗ്രാജേറ്റ് അപ്രന്റിസ്: ഏതെങ്കിലും ബിരുദം.
. ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ): പ്ലസ് ടു ജയം (ബിരുദത്തിനു താഴെ).
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾ ഡർ): പ്ലസ് ടു ജയം (ബിരുദത്തിനു താഴെ),ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
പ്രായം: 18-24.
സ്റ്റൈപെൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.iocl.com