കരസേനയിൽ അഗ്നിവീർ

Tuesday 01 April 2025

അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ അവസരം. ജനറൽ ഡ്യൂട്ടി. ടെക്നിക്കൽ, ട്രേഡ്സ്മാൻ (10-ാം ക്ലാസ്. എട്ടാം ക്ലാസ് പാസ്), ക്ലാർക്ക്/സ്‌റ്റോർ കീപ്പർ ടെക്നിക്കൽ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. 
 
അപേക്ഷ ഏപ്രിൽ 10 വരെ.  www.joinindianarmy.nic.in
 
അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം ഓൺലൈൻ എഴു ത്തുപരീക്ഷ (സിഇഇ) ജൂണിൽ തുടങ്ങും തുടർന്നു റാലിയും കായികക്ഷമതാപരീക്ഷയും വൈദ്യപരിശോധന യും നടത്തും. അപേക്ഷകർ www.joinindianarmy.nic.in വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കണം.
 
കേരളത്തിൽ തിരുവനന്തപുരം കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസുകൾക്കു കീഴിലാണു തിര ഞ്ഞെടുപ്പ്. തീയതികളും വേദിയും പിന്നീടു പ്രഖ്യാപിക്കും.
 
ഓരോ തസ്തികയ്ക്കുമുള്ള യോഗ്യതാവിശദാംശങ്ങളും ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ.
 
പ്രായം: എല്ലാ വിഭാഗങ്ങളിലേക്കും പതിനേഴര -21.
 
യോഗ്യത അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ടു വിഭാഗങ്ങളിലേക്ക് : അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളുടെ യും ഫോമുകൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ട് പൊതുപ്രവേശനപരീക്ഷകൾക്കും ഹാജരാകണം. അപേക്ഷാഘട്ട ത്തിൽതന്നെ വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. 10, 12 ബോർഡ് പരീക്ഷകളുടെ ഫലപ്രഖ്യാപന ത്തിനായി കാത്തിരിക്കുന്നവർക്കും മറ്റു യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാം. പരീക്ഷാഫീസ് 250 രൂപ.
 
ആനുകൂല്യങ്ങൾ: നാലുവർഷം യഥാക്രമം 30,000, 33,000, 36,500, 40,000 രൂപ വീതമാണു ശമ്പളം, റിസ്‌ക് അല വൻസ്, യൂണിഫോം, യാത്രാ അലവൻസുകൾ തുടങ്ങിയവയും ലഭിക്കും.
 
ശമ്പളത്തിന്റെ 30% സേവാനിധി ഫണ്ടിലേക്കാണ്. ഇതിനു തുല്യമായ തുക (5.02 ലക്ഷം രൂപ) കേന്ദ്രസർ ക്കാരും അടയ്ക്കും. 4 വർഷം പൂർത്തിയാക്കുന്നവർക്കു പലിശ കൂടാതെ 10.04 ലക്ഷം രൂപ നികുതിരഹിതമായി ലഭിക്കും.