കേന്ദ്രസർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/സ്‌ഥാപനങ്ങൾ എന്നിവയിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫിസർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേറ്റർ തുടങ്ങിയ തസ്‌തികകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു. 437 ഒഴിവുകൾ പ്രതീക്ഷി ക്കുന്നു; എണ്ണത്തിൽ മാറ്റം വരാം.
അപേക്ഷ ജൂൺ 26 വരെ.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടക്കുന്ന പരീക്ഷ, രേഖപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ഒന്നാം ഘട്ടത്തിൽ (പേപ്പർ-1) കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജ ക്ടീവ് പരീക്ഷ, രണ്ടാം ഘട്ടം (പേപ്പർ-2) വിവരണാത്മക പരീക്ഷ. യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ.