കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2025 - അസിസ്റ്റന്റ് തസ്തികകൾക്ക്

Saturday 13 December 2025

*കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2025 - അസിസ്റ്റന്റ് തസ്തികകൾക്ക് ഓൺലൈനായി അപേക്ഷിക്കുക. keralapsc.gov.in എന്ന വെബ്സൈറ്റിൽ സൗജന്യ ജോലി അറിയിപ്പ്.* *കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2025* അസിസ്റ്റന്റ് ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കി. തസ്തികയിലേക്ക് കേരള പി എസ് സി പുതിയ റിക്രൂട്ട്മെന്റ് പുറത്തിറക്കി. കേരളത്തിലെ വിവിധ അസിസ്റ്റന്റ് തസ്തികകളിലേക്ക് പി എസ് സി വഴി ഓൺലൈനായി അപേക്ഷിക്കാം. യോഗ്യരായ ഉദ്ദ്യോഗാർത്തികൾക്ക് 31.12.2025 വരെ അപേക്ഷിക്കാം. *ഹൈലൈറ്റുകൾ* 1. സ്ഥാപനം : കേരള പബ്ലിക് സർവീസ് കമ്മീഷൻ. 2. തസ്തികയുടെ പേര്: അസിസ്റ്റന്റ് 3. വകുപ്പ്: കേരളത്തിലെ സർവകലാശാലകൾ. 4. ജോലി തരം: കേരള സർക്കാർ. 5. റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള. 6. കാറ്റഗറി നമ്പർ: 454/2025 7. ഒഴിവുകൾ: പ്രതീക്ഷിക്കുന്നത്. 8. ജോലി സ്ഥലം: കേരളം. 9. ശമ്പളം: 39,300 രൂപ - 83,000 രൂപ (പ്രതിമാസം) 10. അപേക്ഷ രീതി: ഓൺലൈൻ. *പ്രായ പരിധി* 1. 18 മുതൽ 36 വയസ് വരെ. 2. ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി/പട്ടികവര്‍ഗ്ഗ വഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. *യോഗ്യത* അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യമായ നിന്നോ ഏതെങ്കിലും ഫാക്കൽറ്റിയിൽ ബിരുദം. കേരള പി എസ് സി നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല. *തിരഞ്ഞെടുപ്പ് പ്രക്രിയ.* 1. ഷോർട്ട് ലിസ്റ്റിങ്ങ്. 2. എഴുത്തു പരീക്ഷ. 3. പ്രമാണ പരിശോധന. 4. വ്യക്തിഗത അഭിമുഖം. *അപേക്ഷിക്കേണ്ട വിധം* 1. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അപ് ലോഡ് ചെയ്ത ഫോട്ടോ അപ് ലോഡ് ചെയ്ത തീയതി മുതൽ 10 വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. പുതിയ പ്രൊഫൈൽ സൃഷ്ടിക്കുന്ന ഉദ്യോഗാർത്ഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ് ലോഡ് ചെയ്യണം. 2. പ്രൊഫൈൽ അപേക്ഷയുടെ കൃത്യത ഉദ്യോഗാർത്ഥികൾ ഉറപ്പാക്കേണ്ടതാണ്. വ്യക്തിഗത വിവരങ്ങളുടെ കൃത്യതയ്ക്കും പാസ് വേഡിന്റെ രഹസ്യ സ്വഭവത്തിനും ഉദ്യോഗാർത്ഥികൾ ഉത്തരവാദികളാണ്. 3. കമ്മീഷനുമായുള്ള കൂടുതൽ ആശയവിനിമയത്തിനായി അവർ ഉപയോക്തൃ ഐ. ഡി. ഉദ്ധരിക്കണം. സമർപ്പിച്ച അപേക്ഷ താൽക്കാലികമാണ്. സമർപ്പിച്ചതിനുശേഷം അത് ഇല്ലാതാക്കാനോ മാറ്റാനോ കഴിയില്ല. 4. അപേക്ഷകർ അവരുടെ പ്രൊഫൈലിലെ 'മൈ ആപ്ളിക്കേഷൻസ്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷക്കേണ്ടതാണ്. അപക്ഷയുമായി ബന്ധപ്പെട്ട് കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളോടും കൂടെ അപേക്ഷയുടെ പ്രിന്റൗട്ടും വയ്ക്കണം. 5. യോഗ്യത, പ്രായം, സമുദായം മുതലായവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ രേഖകൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കാൻ താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക. 1. പബ്ളിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in തുറക്കുക. 2. "റിക്രൂട്ട്മെന്റ്/ കരിയർ/ പരസ്യ മെനുവിൽ" അസിസ്റ്റന്റ് ജോബ് നോട്ടിഫിക്കേഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. 3. അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക. 4. താഴെയുള്ള ഔദ്യോഗിക ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക. 5. ആവശ്യമായ വശദാംശങ്ങൾ തെറ്റുകളില്ലാതെ പൂരിപ്പിക്കുക. 6. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ് ലോഡ് ചെയ്യുക. 7. പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കുക.