ജൂനിയര്‍ ലാബ് ടെക്നീഷ്യന്‍ തസ്തിക

Wednesday 01 February 2023

നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന ജൂനിയര്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എസ്.സി. എം.എല്‍.ടി/ഡി.എം.എല്‍.ടിയും ബ്ലഡ് ബാങ്ക് ടെക്നോളജിയില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ആയൂര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിംഗ്, അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 17 രാവിലെ 11 ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. 40 വയസാണ് പ്രായപരിധി. ഫെബ്രുവരി 13 വൈകിട്ട് 5 വരെ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കും.

 


useful links