എൽ.ഡി. ക്ലാർക്ക്

Wednesday 31 May 2023

മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ രണ്ട് എല്‍.ഡി. ക്ലര്‍ക്കിന്റെ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 26,500-60,700.

അപേക്ഷ, ബയോഡേറ്റ, കേരള സര്‍വ്വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ജൂണ്‍ 23 നോ, അതിനു മുന്‍പോ കിട്ടത്തക്ക വിധം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍: 0471 2 553 540.

 

useful links