വിമാനത്താവളങ്ങൾ 123 എക്‌സിക്യൂട്ടീവ്

Friday 15 December 2023

കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തിക കളിൽ 128 ഒഴിവ്. ഇന്റർവ്യൂ 18, 20, 22 തീയതികളിൽ കൊച്ചിയിൽ.

ഒഴിവ്: കണ്ണൂർ-50, കൊച്ചി-47, കോഴിക്കോട്-31.

പ്രായം 28 കവിയരുത്.

യോഗ്യത, ശമ്പളം:

കസ്‌റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാവീണ്യം; 23,640 രൂപ.

ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: പ്ലസ് ടു, പ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം; 20,130 രൂപ

ഫീസ്: 500 രൂപ. ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല.

യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും www.aiasl.in സന്ദർശിക്കുക.


useful links