ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലെ പ്ലസ്‌ടു (ബി ടെക്) കേഡറ്റ് എൻട്രി സ്ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവാണുള്ളത്. വനിതകൾക്കും അപേക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയിൽ 2024 ജൂലൈ മാസത്തിൽ കോഴ്സ‌് ആരംഭിക്കും. പെർമനന്റ്റ് കമ്മീഷൻ വിജ്ഞാപനമാണ്.
അവസാന തീയതി: ജനുവരി 26.
വിദ്യാഭ്യാസ യോഗ്യത: പ്ല സ് ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വിജ യം/ തത്തുല്യം. പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളി\ലായി 70 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ജെഇഇ മെയിൻ 2023 എഴുതിയവരായിരി ക്കണം അപേക്ഷകർ.
പ്രായം: 2005 ജനുവരി രണ്ടിനും 2007 ജൂലൈ ഒന്നിനുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ: www.joinindiannavy.gov.in