Diocesan News & Updates

Home / News Detail

നേവിയിൽ 741 ഒഴിവുകൾ

Wednesday, 31 July 2024
News Image
ഇന്ത്യൻ നേവിയുടെ വെ‌സ്റ്റേൺ,  ഈ‌സ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി സി തസ്തികകളിലായി 741 സിവിലിയൻ സ്‌റ്റാഫ് ഒഴിവുകൾ.  ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്‌റ്റ് (INCET- 01/2024) മുഖേനയാണു തെരഞ്ഞെടുപ്പ്. 
 
ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം; www.joinindiannavy.gov.in; www.indiannavy.nic.in
 
തസ്‌തിക, യോഗ്യത, പ്രായം, ശമ്പളം:  ചാർജ്‌മാൻ (അമ്യൂണിഷൻ വർഷോപ്): ബി.എസ്‌.സി. ഫിസിക്സ്/കെമിസ്ട്രി/ മാത്തമാറ്റിക്‌സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിഗ്രി; 18-25; 35,400-1,12,400 രൂപ.
 
ചാർജ്‌മാൻ (ഫാക്ടറി): ബി.എസ്‌.സി. ഫിസിക്സ്/കെമിസ്ട്രി : മാത്തമാറ്റിക്‌സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ/ കംപ്യൂട്ടർ എൻജിനീയ റിങ് ഡിപ്ലോമ;18-25; 35,400-1,12,400 .
 
ചാർജ്‌മാൻ (മെക്കാനിക്): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/പ്രൊഡക്ഷൻ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400 രൂപ.
 
സയന്റിഫിക് അസിസ്റ്റന്റ്: ബി.എസ്‌.സി. ഫിസിക്സ്/ കെമിസ്ട്രി/ ഇലക്ട്രോണിക്സ‌്/ ഓഷ്യനോഗ്രഫി, 2 വർഷ പരിചയം; 30 കവിയരുത്; 35,400-1,12,400 രൂപ.
 
ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ): പത്താം ക്ലാസ്; ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടുവർഷ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ 3 വർഷത്തെ അപ്രന്റി സ്ഷിപ് പരിശീലനം അല്ലെങ്കിൽ ഷിപ്റൈറ്റ്/വെൽഡർ/പ്ലേറ്റർ/ഷീറ്റ് മെറ്റൽ/ഷിപ് ഫിറ്റർ ട്രേഡുകളിലൊന്നിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും 2 വർഷ അപ്രന്റിസ് പരിശീലനവും; DOEACC യിൽ നിന്നുമുള്ള ഓട്ടോകാഡ് സർട്ടിഫിക്കറ്റ്/തത്തുല്യം; 18-25; 25,500-81,100
 
ഫയർമാൻ: പ്ലസ് ടു ജയം, എലമെന്ററി/ബേസിക് ഓക്സിലറി ഫയർ ഫൈറ്റിങ് കോഴ്സ്; 
ശാരീരിക യോഗ്യതകൾ: ഉയരം- 165 സെ.മീ., നെഞ്ചളവ്- 81.5 സെ. മീ., നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ)-85 സെ.മീ., തൂക്കം- കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ച ശക്തി- 6/6); 18-27; 19,900-63,200 .
 
ഫയർ എൻജിൻ ഡ്രൈവർ: പ്ലസ് ടു ജയം, ഹെവി മോട്ടർ വെഹിക്കിൾ ലൈസൻസ്; (ശാരീരികയോഗ്യതകൾ: ഉയരം- 165 സെ.മീ., നെഞ്ചളവ്- 81.5 സെ.മീ., നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ)- 85 സെ.മീ., തൂക്കം- കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി- 6/6) 18-27; 21,700-69,100
 
ട്രേഡ്സ്മാൻമേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് (ട്രേഡുകൾക്ക് വെബ്സൈറ്റിലെ വിജ്‌ഞാപനം കാണുക); 18- 25; 18,000-56,900 
 
പെസ്റ്റ് കൺട്രോൾ വർക്കർ: പത്താം ക്ലാസ്/തത്തുല്യം, ഹിന്ദി/ പ്രാദേശികഭാഷയിൽ അറിവ്; 18-25; 18,000-56,900
 
കുക്ക്: പത്താം ക്ലാസ്, ഒരു 18,000 25-18  56,900 മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ): പത്താം ക്ലാസ്/ ഐ.ടി.ഐ. ജയം; 18-25; 18,000- 56,900 
 
ഫീസ്: 295 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്‌സ്‌ സർവീസ്, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.