തപാൽ വകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക്

Wednesday 31 July 2024

കേരള സർക്കിളിൽ 24336 കേന്ദ്രതപാൽവകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ. ബ്രാഞ്ച് പോസ്‌റ്റ് മാസ്റ്റ‌ർ, അസിസ്‌റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഇത് റഗുലർ നിയമനമല്ല. മാഹി, ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2433 ഒഴിവുണ്ട്. വിശദവിവരങ്ങൾ സൈറ്റിൽ : (https://indiapostgdsonline.gov.in).
 
ഓഗസ്‌റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 
 
യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചിരിക്കണം (കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കു മലയാളം), സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്‌ഞാനം വേണം, മറ്റു വരുമാനമാർഗം ഉണ്ടായിരിക്കണം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു നിയമാവലികൾക്കും വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
 
പ്രായം: 18-40. ഉയർന്നപ്രായത്തിൽ, പട്ടികവിഭാഗത്തിന് 5, ഒബിസിക്കു 3, ഭിന്നശേഷിക്കാർക്ക് പത്തുവർഷം വീതം ഇളവുണ്ട്. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന്  ഇളവില്ല.
 
ശമ്പളം: ബ്രാഞ്ച് പോസ്‌റ്റ് മാസ്റ്റ‌ർ: 12,000-29,380 രൂപ; അസിസ്‌റ്റൻ്റ് ബ്രാഞ്ച് പോസ്‌റ്റ് മാസ്‌റ്റർ, ഡാക് സേവക്: 10,000-24,470 രൂപ.
 
ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്മൺ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.
 
തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയി ലെ മാർക്ക് അടിസ്ഥാനമാക്കി. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും.
 
അപേക്ഷിക്കേണ്ട വിധം: https://indiapostgdsonline.gov.in റജിസ്‌റ്റർ ചെയ്‌ത്‌  റജിസ്ട്രേഷൻ നമ്പർ ലഭിച്ചശേഷം ഓൺലൈനായി അപേക്ഷിക്കാം. .jps/.jpeg ഫോർ മാറ്റിൽ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌ത്‌ അപ്‌പ്ലോഡ് ചെയ്യണം. ഫോട്ടോ 50 കെബി, ഒപ്പ് 20 കെബി സൈസിൽ കൂടരുത്.