Diocesan News & Updates

Home / News Detail

സെൻട്രൽ റെയിൽവേ 2424 അപ്രന്റിസുകൾ

Wednesday, 31 July 2024
News Image
മുംബൈ ആസ്‌ഥാനമായ സെൻട്രൽ റെയിൽവേയിൽ 2424 അപ്രൻ്റിസ് ഒഴിവുകൾ
 
ഓഗസ്‌റ്റ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrccr.com
 
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെൻ്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സി‌സ്റ്റംസ് അഡ്‌ മിനിസ്ട്രേഷൻ അസിസ്‌റ്റ‌ൻ്റ്, മെക്കാനിക് ഡീസൽ, ടേണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെൻ്റ് മെക്കാനിക്, ലബോറട്ടറി അസിസ്‌റ്റൻ്റ (CP), ഇല ക്ട്രോണിക്സ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, മെക്കാനിക് മെഷീൻ ടൂൾസ് മെയ്ന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻറ്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്‌റ്റം മെയിൻ്റനൻസ്.
 
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻ സിവിടി/എസ്‌സിവിടി).
 
പ്രായം: 15-24. അർഹർക്ക് ഇളവ്.
 
സ്റ്റൈപ്പെൻഡ്: 7000 രൂപ.
 
തെരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐ.ടി.ഐ. പരീക്ഷകളുടെ മാർക്ക് അടിസ്ഥാനമാക്കി.
 
ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.