കൊൽക്കത്ത ആസ്‌ഥാനമായ ഈസ്റ്റേൺ റെയിൽവേക്കു കീഴിലെ വിവിധ വർക്ഷോപ്/ ഡിവിഷനുകളിൽ 3115 അപ്രൻ്റിസ് ഒഴിവുകൾ.
ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. www.rrcer.org .
ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി & ഇ), മെക്ക് : (എംവി, ഡീസൽ), മെഷിനിസ്‌റ്റ്, കാർപെന്റർ, പെയിന്റ്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റഫ്രിജറേഷൻ & എസി മെക്കാനിക്, ഇലക്ട്രിഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടേണർ. പെയിന്റർ (ജനറൽ), ഇലക്ട്രിഷ്യൻ ഫിറ്റർ, ഇലക്. മെക്കാനിക്, മെക്ക്. ഫിറ്റർ, ഡീസൽ/ഫിറ്റർ, മേസൺ, ബ്ലാക്ക്സ്മിത്ത്.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).
പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപെൻഡ്: ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
ഫീസ്: 100 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗ / ഭിന്നശേഷി / വനിതാ അപേക്ഷകർക്കു ഫീസില്ല.