എസ്‌ബിഐ: 1511 ഓഫിസർമാർ

Monday 30 September 2024

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗങ്ങളിൽ 1511 ഒഴിവുകൾ. വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. റഗുലർ നിയമനം. 
 
ഓൺലൈൻ അപേക്ഷ ഒക്ടോബർ 4 വരെ. www.bank.sbi 
 
ഡപ്യൂട്ടി മാനേജർ, അസിസ്‌റ്റൻ്റ് മാനേജർ തസ്‌തികകളിലാണ് അവസരം. ജെഎംജിഎസ് – ഗ്രേഡ് 1 വിഭാഗത്തിൽ 798 ഒഴിവും എംഎംജി എസ് ഗ്രേഡ് -2 വിഭാഗത്തിൽ 713 ഒഴിവുമുണ്ട്. നവിമുംബൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാകും നിയമനം.
 
ശമ്പളം: ജെഎംജിഎസ് – ഗ്രേഡ് 1: 48,480 – 85,920 രൂപ
 
. എംഎംജിഎസ് ഗ്രേഡ് II: 64, 820 – 93, 960 രൂപ അസിസ്‌റ്റന്റ്റ് മാനേജർ (സിസ്‌റ്റം) തസ്‌തികയിൽ 798 ഒഴിവുണ്ട്.
 
യോഗ്യത: 50 % മാർക്കോടെ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻ സ് ആൻഡ് എൻജിനീയറിങ്/ ഐടി /സോഫ്റ്റ്‌വെയർ എൻജിനീയ റിങ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബിടെക്/ബിഇ/തത്തുല്യ ബിരുദം അല്ലെങ്കിൽ എം സിഎ/തത്തുല്യം. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻ ജിനീയറിങ്/ഐടി /സോഫ്റ്റ്‌വെയർ എൻജിനീയറിങ്/ഇലക്ട്രോണി ക്സ്/ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻസ് എൻജിനീയറിങ് എംടെക്/എംഎസ്‌സി. ഇതുകൂടാതെ ബന്ധപ്പെട്ട മേഖലകളിൽ ഐടി യോഗ്യതകളും വേണം. പ്രായം 21 – 30. ഓൺലൈൻ ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.

useful links