പ്രതിവർഷം ഒരു ലക്ഷം രൂപ.ഫെഡറൽ ബാങ്ക് കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റി (സി.എസ്.ആർ.) ഡിവിഷൻ നടപ്പാക്കിവരുന്ന, ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പു കൾക്ക് അപേക്ഷിക്കാം. കേരളം, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാ നങ്ങളിലെ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
സ്കോളർഷിപ്പ്
കോഴ്‌സ് കാലയളവിലേക്ക് സ്റ്റോളർഷിപ്പ് ലഭിക്കും. കോളേജിന് ബാധകമായ ഫീസ് ഘടനപ്രകാരം ട്യൂഷൻ ഫീസ്, മറ്റ് വിദ്യാഭ്യാസച്ചെലവുകൾ എന്നിവയ്ക്കുള്ള തുകയുടെ 100 ശതമാനവും പ്രതിവർഷം ഒരു ലക്ഷം രൂപ എന്ന പരിധിക്ക് വിധേയമായി ലഭിക്കും. സ്റ്റോളർക്ക് കോഴ്സ‌് കാലയളവിൽ ഒരു പി.സി./ലാപ്ടോപ്/ടാബ്ല റ്റിന് അർഹതയുണ്ടാകും. പി.സി./ ലാപ്ടോപ് എന്നിവയ്ക്ക് പരമാവധി 40,000 രൂപയും ടാബ്ലറ്റിന് പരമാവ ധി 30,000 രൂപയും അനുവദിക്കും. മൊത്തത്തിൽ, എല്ലാ ഇനങ്ങൾക്കും കൂടിയുള്ള അർഹതാപരിധി ഒരുലക്ഷം രൂപ തന്നെയായിരിക്കും.
യോഗ്യത
പഠനം എം.ബി.ബി.എസ്., ബി.ഇ./ ബി.ടെക്., ബി.എസ്‌സി. നഴ്‌സിങ്, ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.എ സ്‌സി. (ഓണേഴ്‌സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് എന്നീ ബിരുദതലപ്രോഗ്രാമുകളിലോ മാസ്റ്റർ ഓഫ് ബിസിനസ് അഡ്‌മിനിസ്ട്രേഷൻ (എം.ബി.എ.- ഫുൾടൈം) പോസ്റ്റ് ഗ്രാജേറ്റ് കോഴ്സിലോ ആയിരിക്കണം
ബിരുദതലകോഴ്സുകൾക്കുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ്‌ടു ജയവും പി.ജി. കോഴ്‌സ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത ബിരുദവുമാണ്. അർഹതയുള്ള കോഴ്‌സുകളിൽ ഒന്നിന്റെ ആദ്യവർഷത്തിൽ 2024-26- ൽ മെറിറ്റിൽ, സർക്കാർ/എയ്‌ഡഡ്/സർക്കാർ അംഗീകാരമുള്ള സ്വാശ്രയ/ഓട്ടോണമസ് കോളേജിൽ പ്രവേശനം നേടിയിരിക്കണം. സൂചിപ്പിച്ച കോഴ്സുകളിൽ പഠിക്കുന്ന, സായുധസേനകളിൽ സേവനമനുഷ്ഠിക്കവേ, മുന്നേറ്റത്തിൽ വിരമൃത്യു വരിച്ചവരുടെ വാർഡുകൾ; സ്പീ ച്ച്/വിഷൻ/ഹിയറിങ് ഇംപെയേർഡ് വിദ്യാർഥികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
എല്ലാ അപേക്ഷകരുടെയും വാർഷികകുടുംബവരുമാനം മൂ ന്നുലക്ഷം രൂപയിൽ താഴെയായിരിക്കണം. മുന്നേറ്റത്തിൽ വീരമൃത്യു വരിച്ചവരുടെ വാർഡുകൾക്ക് വരുമാനപരിധി ബാധകമല്ല. ഓരോ കോഴ്സിലും ഒരു സ്റ്റോളർഷിപ്പ് ഭിന്നശേഷിവിഭാഗക്കാർക്കായി സംവരണം ചെയ്‌തിട്ടുണ്ട്.
തിരഞ്ഞെടുപ്പ്
യോഗ്യതാപരീക്ഷയിലെ മാർക്ക്, കുടുംബവരുമാനം എന്നിവ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്യും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സോണൽ ഓഫീസുകളിലോ മറ്റ് നിശ്ചിത ഓഫീസുകളിലോ തുടർന്ന് ഇൻറർവ്യൂവിന് ക്ഷണിക്കും. രേഖാപരിശോധനയും സ്റ്റോളർഷിപ്പിനുള്ള അർഹത ഉറപ്പാക്കലും ഈ ഘട്ടത്തിൽ നടത്തും. തുടർന്ന്, അന്തിമപട്ടിക, സി.എസ്.ആർ. ഡിപ്പാർട്ട്മെൻറ് പ്രസിദ്ധീകരിക്കും.
അപേക്ഷ
www.federalbank.co.in വഴി ( വി ആർ > കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ലിങ്ക് വഴി) ഡിസംബർ 18 വരെ നൽകാം. വിവരങ്ങൾക്ക്: 0484-2201402, csr@federalbank.co.in