പ്രധാനമന്ത്രിയുടെ ‘വിദ്യാലക്ഷ്മി’ പദ്ധതി

Monday 25 November 2024

സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’.വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി നോക്കും. കുറഞ്ഞ വരുമാനമുള്ള വീടുകളിലെ കുട്ടികൾക്ക് വായ്പ ലഭിക്കാൻ ഇത് തടസമാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി ‘വിദ്യാലക്ഷ്മി’ എത്തിയിരിക്കുകയാണ്.സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന് കീഴിലുള്ള ഒരു പ്രധാന സംരംഭമായ ഈ പദ്ധതി, ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ള സ്ഥാപനങ്ങളിൽ ചേരുന്നതിന് സാമ്പത്തിക സഹായമാവശ്യമുള്ള വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യമിടുന്നു.

ആർക്കൊക്കെ അപേക്ഷിക്കാം?

പിഎം വിദ്യാലക്ഷ്മിയുടെ കീഴിൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ഈടില്ലാത്ത ഗ്യാരണ്ടർ രഹിത വായ്പകൾക്ക് അർഹതയുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (NIRF) മൊത്തത്തിലുള്ള റാങ്കിങുകളിൽ ആദ്യ 100-ൽ ഉള്ളവ ഉൾപ്പെടെ 860-ലധികം സ്ഥാപനങ്ങളെ ഈ സ്‌കീം ഉൾക്കൊള്ളും. 101 നും 200 നും ഇടയിൽ റാങ്കുള്ള സംസ്ഥാന സർക്കാർ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ പദ്ധതി ബാധകമാകും. 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ പ്രയോജനം ലഭിക്കുംഈടോ ജാമ്യമോ ഇല്ലാതെ വിദ്യാർത്ഥികൾക്ക് 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കാം.

∙ഈ വായ്പകൾ, വിദ്യാർത്ഥിക്ക് തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ 75 ശതമാനം തിരിച്ചടക്കാൻ സർക്കാർ സഹായിക്കും.

∙ഈ സർക്കാർ തീരുമാനം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകൾക്ക് പിന്തുണ നൽകും.

∙മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാത്ത, 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മോറട്ടോറിയം കാലയളവിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 ശതമാനം പലിശ സബ്‌സിഡിക്ക് അർഹതയുണ്ട്.∙പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ സബ്‌സിഡി നൽകും.

സബ്‌സിഡിക്കായി വിദ്യാർത്ഥികളെ എങ്ങനെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും?

സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സാങ്കേതിക-പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. ഏകീകൃത ഡിജിറ്റൽ പോർട്ടൽ ആപ്ലിക്കേഷനുകൾ കാര്യക്ഷമമാക്കും. പിഎം വിദ്യാലക്ഷ്മി പോർട്ടൽ വിദ്യാർത്ഥികളെ വായ്പയ്ക്കും പലിശ സബ്‌സിഡിക്കും അപേക്ഷിക്കാനവസരം നൽകും.

2031-ഓടെ, 3,600 കോടി രൂപയ്ക്ക് 7 ലക്ഷം പുതിയ വിദ്യാർത്ഥികളെ സഹായിക്കാനാണ് പിഎം വിദ്യാലക്ഷ്മി ലക്ഷ്യമിടുന്നത്.


useful links